പരിസ്ഥിതി ദിനത്തിൽ കേരള സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒരു ലക്ഷം മാവിൻ തൈകൾ നട്ടു പിടിപ്പിക്കുന്നതിന്റെ ഭാഗമായി നരിക്കുനി സർവീസ് സഹകരണ ബാങ്ക് പാലങ്ങാട് ഹെൽത്ത്‌ സബ് സെന്റർ പരിസരത്ത് മാവിൻ തൈ നട്ടു. പരിപാടി നരിക്കുനി ഗ്രാമ പഞ്ചായത്ത്‌ അംഗം ടി രാജു ഉദ്ഘാടനം ചെയ്തു. തുടർന്ന് മാവിൻ തൈകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ സി മനോജ്‌ അധ്യക്ഷത വഹിച്ചു.   ഡയറക്ടർമാരായ പി വത്സൻ, ഒ പി എം ഇക്ബാൽ, സി വേണുഗോപാൽ, എൻ ബാലകൃഷ്ണൻ, ദീപ എന്നിവർ നേതൃത്വം നൽകി. പി കെ കരുണൻ സ്വാഗതവും ,ബാങ്ക് സെക്രട്ടറി എം സി ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.