പഠനയാത്രയിലൂടെ പരിസ്ഥിതി ദിനാചരണം
ആരാമ്പ്രംഗവൺമെൻറ് എം. യു.പി .സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻറെയും ജെ ആർ സി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ആരാമ്പ്രം VM K ബൊട്ടാണിക്കൽ ഗാർഡനിലേക്ക് "പ്രകൃതി പഠനയാത്ര " യിലൂടെ പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി പ്രവർത്തകനും സാഹിത്യകാരനുമായ ശ്രീ / വി.എം മുഹമ്മദ് കോയയുമായി കുട്ടികൾ സംവദിച്ചു. സ്കൂളിൽ രാവിലെ നടന്ന ചടങ്ങിൽ മടവൂർ വാർഡ് മെമ്പർമാരായ ശ്രീ / പുറ്റാൾ മുഹമ്മദ്, ശ്രീമതി സോഷ്മ സുർജിത് എന്നിവർ ചേർന്ന് മാവിൻ തൈ നട്ടു. തുടർന്ന് കുട്ടികൾക്കുള്ള ഗ്രാമപഞ്ചായത്തിന്റെ വൃക്ഷത്തെ വിതരണം നടന്നു. ഹെഡ് മാസ്റ്റർ ശ്രീ / സുരേഷ് ബാബു Pk സ്വാഗതവും പരിസ്ഥിതി സന്ദേശവും നൽകി. PTA പ്രസിഡണ്ട് സി.മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ GLPSചേനോത്ത് HM ശ്രീ / അബ്ദുൽ ഷുക്കൂർ ,ജയപ്രകാശ് പി ആബിദ് പി , അൻവർ ചക്കാലക്കൽ, ഹരിദാസ് പി കെ ,മൈമൂന ,ഹഫ്സ, സുമ K എന്നിവർ പ്രകൃതി പഠനയാത്രക്ക് നേതൃത്വവും ആശംസയും നേർന്നു. വിദ്യാർഥികൾക്ക് -പരിസ്ഥിതി ക്വിസ്, പോസ്റ്റർ നിർമാണം, തൈ നടൽ, സംരക്ഷണ സന്ദേശം പ്രചരണം എന്നിവ സംഘടിപ്പിച്ചു. ചടങ്ങിൽ പരിസ്ഥിതി കൺവീനർ റഹിയ ടീച്ചർനന്ദി പറഞ്ഞു.


0 അഭിപ്രായങ്ങള്‍