ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും നടത്തി


പുന്നശ്ശേരി: പുന്നശ്ശേരി പ്രവർത്തിക്കുന്ന ജ്വാല സ്വയം സഹായസംഘത്തിൻ്റെ നേതൃത്വത്തിൽ ജൂൺ 5 ന് ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും നടത്തി,

മാത്തോട്ടം വനശ്രീയിൽ നിന്നും ലഭിച്ച നൂറോളം വൃക്ഷത്തൈകളാണ് വിതരണം ചെയ്തത്.കൂടാതെ

പ്ലാസ്റ്റിക്  ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംഘം പുറത്തിറക്കിയ തുണിസഞ്ചി പരിചയപെടുത്തുകയും ചെയ്തു.


വിതരണ ഉദ്ഘാടനം കാക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി നിഷ മണങ്ങാട്  നിർവഹിച്ചു, കെ.പി സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അജേഷ് പുന്നശ്ശേരി സ്വാഗതവും രാമൻ കെ ,ഷിബു മാസ്റ്റർ എന്നിവർ ആശംസകൾനേർന്നു സംസാരിച്ചു , ബഷീർ മാസ്റ്റർ നന്ദി പറഞ്ഞു,കാക്കൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി നിഷ മണങ്ങാട്ടിന് തുണിസഞ്ചി നല്കി കൊണ്ട് സംഘം പ്രസിഡന്റ് സുനിൽകുമാർ തുണി സഞ്ചിയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു ,