കേന്ദ്ര സർക്കാർ മാപ്പ് പറയണം

  നരിക്കുനി: ഇന്ത്യൻ മതേതരത്വത്തെ തകർക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരും ബി ജെ പി യും നിരന്തരമായി ഇസ് ലാമിനേയും മുസ്ലിങ്ങളേയും അവഹേളിക്കുകയും വേട്ടയാടുകയും ചെയ്യുന്നതിന്റെ അവസാനമാണ് പ്രവാചകനെ നിന്ദിച്ച പ്രസ്താവന. കാൺപൂരിൽ മുസ്ലിംങ്ങൾക്കെതിരെ പോലീസ് സംരക്ഷണത്തോടെ ആർ എസ് എസും ബി ജെ പിയും നീചമായ ആക്രമണം നടത്തുകയുമാണ് ഉണ്ടായത്. ലോക രാഷ്ട്രങ്ങൾ ഒന്നടങ്കം പ്രതിക്ഷേധം അറിയിച്ചിട്ടും മതനിന്ദാ പ്രസ്താവന നടത്തിയവരെ മാറ്റി നിറുത്തിയതല്ലാതെ നിയമനടപടി സ്വീകരിക്കുകയോ കേസെടുക്ക കായാ ചെയ്തിട്ടില്ല. ഇവരെ  നിയമത്തിന്റെ മുമ്പിൽ എത്തിച്ച് കർശന നടപടികൾ സ്വീകരിക്കുക്കും മതേതരത്വം കാത്തുസൂക്ഷിക്കണമെന്നും ലോക രാഷ്ട്രങ്ങൾക്ക് മുമ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി മാപ്പ് പറയണമെന്നും നരിക്കുനി പഞ്ചായത്ത് ഐ എൻ എൽ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപെട്ടു

 എം.പി അബുവിന്റെ ആധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ട്രഷറർ കെ പി അബ്ദുസ്സലാം ടി.കെ അബൂബക്കർ , പി സുലൈമാൻ , മുനീർ കെ.പി. മജീദ് .ബി.പി, ബഷീർ . ഉമ്മർ ,പി കുഞ്ഞിരായിൻ ടി.കെ എന്നിവർ സംസാരിച്ചു. എം.കെ. സി. റഷീദ് സ്വാഗതവും മുഹമ്മദ് സാലിഹ്  എ ,നന്ദിയും പറഞ്ഞു