പരിസ്ഥിതി ദിനാചരണം നടത്തി


 _*നരിക്കുനി*_ : ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഡിപ്പാർട്ട്മെൻറ് ഓഫ് സോഷ്യോളജി യുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ എ.ൻ അബ്ദുറഹ്മാൻ പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു . അസി.പ്രൊഫസർ സുജിത്ത് എസ്.വി പരിപാടിയുടെ അധ്യക്ഷതവഹിച്ചു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തംബർഗ്ഗയുടെ ആശയങ്ങളെയും പ്രവർത്തനങ്ങളെയും സമർത്ഥിച്ചുകൊണ്ട് ജുബില എംഎം പേപ്പർ അവതരണം നടത്തി. വീണാ വിജയൻ, റിയാ റോസ്, സാന്ദ്ര കെ.എസ് എന്നിവർ പരിസ്ഥിതി സൗഹൃദ ഗാനംആലപിച്ചു. പരിസ്ഥിതി സംരക്ഷണത്തെ ഉണർത്തും വിധം ഹിബാ തസ്നീ മിൻ്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും പ്രതിജ്ഞയെടുത്തു. സ്റ്റാഫ് സെക്രട്ടറി സുരേഷ് എം, രസ്ന എൻ വി, ഷാഹിദ് കെ.പി എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. കാമ്പസിൻ്റെ വിവിധഭാഗങ്ങളിലായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. മുഹമ്മദ് സിനാൻ കെ.കെ സ്വാഗതവും മുഹമ്മദ് ജംഷീർ ടി.കെ നന്ദിയും പറഞ്ഞു.