അഗ്നി പഥിനെതിരെ പ്രതിഷേധിക്കുന്ന ഇന്ത്യൻ യുവതയ്ക്ക് അഭിവാദ്യം അർപ്പിച്ച് പ്രകടനവും ,യോഗവും നടത്തി :-

കാട്ടിക്കുളം - സൈന്യത്തിലെ അഗ്നിപഥ് പദ്ധതി നിശ്ചിത കാല തൊഴിലിൻ്റെ മറ്റൊരു പതിപ്പാണ് ,കേന്ദ്ര ഗവൺമെൻ്റിൻ്റെ അജൻഡയ്ക്കും ,ഇച്ഛയ്ക്കും അനുസരിച്ച് ലേബർ കോഡിന് സമാനമായി എളുപ്പത്തിൽ അഗ്നിപഥും നടപ്പിലാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ ,,രാജ്യ വ്യാപകമായി തുടരുന്ന പ്രതിഷേധം കണക്കിലെടുത്ത് അഗ്നിപഥ് പിൻവലിക്കണമെന്നാവശ്യപ്പെട്ട്  കൊണ്ടും ,പ്രതിഷേധിക്കുന്ന ഇന്ത്യൻ യുവതയെ അഭിവാദ്യം ചെയ്ത് കൊണ്ട് കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സി ഐ ടി യു കാട്ടിക്കുളം യൂനിറ്റിനെ ആഭിമുഖ്യത്തിൽ  കെ എസ് ഇ ബി  മുമ്പിൽ പ്രതിഷേധ പ്രകടനവും ,പൊതുയോഗവും നടത്തി , കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ മാനന്തവാടി ഡിവിഷൻ ട്രഷറർ വി ജെ തോമസ് ഉൽഘാടനം ചെയ്തു ,കാട്ടിക്കുളം യൂനിറ്റ് സെക്രട്ടറി കുര്യാക്കോസ് എം പി അദ്ധ്യക്ഷനായിരുന്നു ,വനിതാ കൺവീനർ കെ ആർ ദിവ്യ ,കെ കെ വിനോദ് തുടങ്ങിയവർ സംസാരിച്ചു ,എൻ കെ ഹരിലാൽ ,അനന്തൻ കെ സി ,ഷംസുദ്ദീൻ പി എം തുടങ്ങിയവർ നേതൃത്വം നൽകി,