വാതിൽ പടി സേവന വളണ്ടിയർമാർക്ക്  പരിശീലനം നടത്തി



നരിക്കുനി ഗ്രാമപഞ്ചായത്ത് വാതിൽപടി സേവന പ്രവർത്തകരായ വളണ്ടിയർമാർ , ആശാവർക്കർമാർ , ജനപ്രതിനിധികൾ തുടങ്ങിയവർക്ക് പരിശീലനം ( ട്രെയിനിങ്ങ് ) നടത്തി 


നരിക്കുനി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം  ഉദ്ഘാടനം ചെയ്തു. 

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺഉമ്മുസൽ‍മ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് മിനി പുല്ലൻ കണ്ടി,   മെമ്പർ മൊയ്തീ നരോത്ത്, ടി രാജു, മിനി വിപി, സുബൈദ കൂടത്തൻ കണ്ടി, സെക്രട്ടറി സ്വപ്നേഷ്, എച്ച് സി ബ്രജീഷ്, അസിസ്റ്റന്റ് സെക്രട്ടറി ഗിരിജ എന്നിവർ ആശംസകൾ അർപ്പിച്ചു. റിസോഴ്സ് പേഴ്സൺ മാരായ  അരവിന്ദൻ, വിജയൻ, ശശികല എന്നിവർ വാതിൽപടി സേവനങ്ങളെക്കുറിച്ച് ക്ലാസെടുത്തു