മനോജ് കുമാർ മാസ്റ്റർ അനുസ്മരണം

➖➖➖➖➖➖➖➖➖➖➖

*ദീർഘകാലം ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്ന മനോജ് കുമാർ മാസ്റ്റർ അനുസ്മരണം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എം കെ രാജി അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പാൾ എം നവീനാക്ഷൻ അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ സോഷ്മ സുർജിത്ത്, മാനേജർ പി കെ സുലൈമാൻ, പി ടി എ പ്രസിഡണ്ട് പി ജഅഫർ, ഹൈസ്കൂൾ എച്ച് എം ബഷീർ മാസ്റ്റർ, പി ടി എ വൈസ് പ്രസിഡണ്ട് സലീം മുട്ടാഞ്ചേരി, കെ ശാന്തകുമാർ, ബാലകൃഷ്ണൻ ടി , എം സിറാജുദ്ധീൻ, കെ അജിതൻ, എം കെ സിജു, ടി സീനത്ത്, ജാബിർ കെ, അഫ്സൽ കെ പി എന്നിവർ സംസാരിച്ചു.*


*സ്റ്റാഫ് സെക്രട്ടറി വി പി സുബൈർ സ്വാഗതവും എം പി ഫാസിൽ നന്ദിയും പറഞ്ഞു.*


*ഫോട്ടോ: ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്ന മനോജ് കുമാർ മാസ്റ്റർ അനുസ്മരണം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്യുന്നു.*