സൗജന്യ ഓണക്കിറ്റ് ഇത്തവണയും; കിറ്റിൽ 14 ഇനങ്ങൾ

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


സംസ്ഥാനത്ത് ഈ വര്‍ഷവും സൗജന്യ ഓണക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിറ്റില്‍ തുണി സഞ്ചി ഉൾപ്പെടെ 14 ഇനങ്ങളുണ്ടാവും.


425 കോടി രൂപയാണ് കിറ്റിന് ചെലവ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ 86 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് കിറ്റ് ലഭിക്കും.

2020 ഏപ്രില്‍ മുതലാണ് സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. കൊവിഡ് രോഗം വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.



പ​ഞ്ച​സാ​ര (ഒ​രു കി​ലോ), ചെ​റു​പ​യ​ർ (അ​ര​ക്കി​ലോ). തു​വ​ര​പ​രി​പ്പ് (250ഗ്രാം), ​ഉ​ണ​ക്ക​ല​രി (അ​ര കി​ലോ), വെ​ളി​ച്ചെ​ണ്ണ (അ​ര​ലി​റ്റ​ർ), ചാ​യ​പ്പൊ​ടി (100 ഗ്രാം), ​മു​ള​കു​പൊ​ടി- (100 ഗ്രാം), ​മ​ഞ്ഞ​ൾ​പൊ​ടി (100 ഗ്രാം), ​ഉ​പ്പ് (ഒ​രു കി​ലോ), ശ​ർ​ക്ക​ര​വ​ര​ട്ടി, ക​ശു​വ​ണ്ടി, ഏ​ല​ക്ക, നെ​യ്യ്, എ​ന്നി​വ​യാ​ണ്​ കി​റ്റി​ൽ ഉ​ണ്ടാ​വു​ക