ഉന്നത വിജയികളെ അനുമോദിച്ചു 

പന്നിക്കൂട്ടൂർ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ പന്നിക്കോട്ടൂർ ദാറുസ്സലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. സലാം ഫൈസി അധ്യക്ഷനായി. പ്രസിഡണ്ട് എൻ പി മൊയ്തീൻകുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. വി സി മുഹമ്മദ് ഹാജി, പി ടി കെ മരക്കാർ ഹാജി, പി സി അതൃമാൻ ഹാജി, കെ കെ അതൃമാൻ ഹാജി, എൻ കെ മുഹമ്മദ് മുസ്ലിയാർ, ടി കെ മജീദ് ഹാജി, ടിപി മുഹ്സിൻ ഫൈസി, കെ സഹദുദ്ദീൻ എന്നിവർ സംസാരിച്ചു.



ഫോട്ടോ: പന്നിക്കോട്ടൂർ ദാറുസ്സലാം മദ്രസയുടെ അനുമോദന ചടങ്ങ് എൻ പി മൊയ്തീൻകുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്യുന്നു