നരിക്കുനി ഗവ: ഹയർ സെക്കന്ററിയിൽ സുഭിക്ഷം പദ്ധതി ഉദ്ഘാടനം ചെയ്തു.
നരിക്കുനി: നരിക്കുനി ഗവ: ഹയർ സെക്കന്ററിയിൽ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി പൊടിയരി കഞ്ഞിയും ,അച്ചാറും വിതരണം ചെയ്തു തുടങ്ങി , രാവിലെ പതിനൊന്നു മണിക്കുള്ള ഇടവേളയിലാണ് എനർജി ബൂസ്റ്റിങ്ങിനായി ഈ ഭക്ഷണസാധനങ്ങൾ നൽകുന്നത്. പലവിധ കാരണങ്ങളാൽ പ്രഭാത ഭക്ഷണം പോലും കഴിക്കാതെ വരുന്ന പ്ലസ് ടു വിലെ 650 ഓളം വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസം പകരുന്ന ഈ പദ്ധതി ജില്ലാ പഞ്ചായത്ത് അംഗം ഐ.പി.രാജേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ ആകർഷകമായ പഠനാന്തരീക്ഷം നിർമ്മിച്ചെടുക്കാൻ ഇത്തരം ഗുണപരമായ പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന് ഐ. പി രാജേഷ് പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ സമ്പൂർണമായും പി.ടി.എ.യുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. ചടങ്ങിൽ സ്ഥാപനത്തിന്റെ പ്രിൻസിപ്പാൾ കെ.കെ. അബ്ദുൾ ഗഫൂർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഷംസാദ് ഇ നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍