ആരോഗ്യമേള നടത്തി
നരിക്കുനി :ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ആരോഗ്യമേളയുടെ ഭാഗമായി നരിക്കുനി ഗ്രാമപഞ്ചായത്തും , നരിക്കുനി സി എച്ച് സിയും സംയുക്തമായി നടത്തുന്ന ആരോഗ്യ മേള ആരംഭിച്ചു.
നരിക്കുനി സി എച്ച് സി യിൽ നടന്ന മേളയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി സുനിൽകുമാർ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ സലീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് ശിഹാന,ജില്ലാ പഞ്ചായത്ത് മെമ്പർ ഐപി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ,നരിക്കുനി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഉമ്മു സൽമ,വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജൗഹര്‍ പൂമംഗലം,മെമ്പർ ടി രാജു ,യുകെ അബ്ദുൽ ബഷീർ മാസ്റ്റർ, മിഥിലേഷ് ,മനോജ് നടുക്കണ്ടി,ബാലകൃഷ്ണൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു,
മെഡിക്കൽ ഓഫീസർ രൂപ സ്വാഗതവും, എച്ച് ഐ.നാസർ നന്ദിയും പറഞ്ഞു.
വിവിധ സെഷനുകളിലായി ജീവിതശൈലി രോഗങ്ങളെ കുറിച്ച് എച്ച് എസ് .പ്രഭാകരനും, മയക്കുമരുന്നിനെതിരെയുള്ള ബോധവൽക്കരണ ക്ലാസ് താമരശ്ശേരി എക്സൈസ് ഡിപ്പാർട്ട്മെൻറിലെ വിമുക്തി കോഡിനേറ്റർ പ്രസാദും ക്ലാസ് എടുത്തു. സദസിൽ ചിത്രപ്രദർശനവും, സി ഡി പ്രദർശനവും നടക്കുകയുണ്ടായി.
ചടങ്ങിൽ വെച്ച് ക്വിസ് മത്സര വിജയികളായ വിദ്യാർത്ഥികൾക്ക്മൊമെന്റോ നൽകി ആദരിച്ചു , വിവിധ കലാപരിപാടികളും നടന്നു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ മാർ ഹെൽത്ത് ഡിപ്പാർട്ട്മന്റ് സ്റ്റാഫ് അംഗങ്ങൾ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കടുത്തു.
14 ന് വൈകീട്ട് മൂന്ന് മണിക്ക് ചെങ്ങോട്ടു പൊയിലിൽ നിന്ന് ആരംഭിച്ച് നരിക്കുനി ബസ്റ്റാന്റിൽ സമാപിക്കുന്ന വിളംബര ജാഥയോട് കൂടി മേള സമാപിക്കും,


0 അഭിപ്രായങ്ങള്‍