ഉദ്ഘാടനം ചെയ്തു


പിസി പാലം: പിസി പാലം എ യു പി സ്കൂളിലെ2022-23 വിദ്യാഭ്യാസ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാർഡ് ജേതാവു० സംഗീതസംവിധായകനുമായ സുനിൽ തിരുവങ്ങൂർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഷൈജു കൊന്നാടി അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപകൻ ബിനോയ് ടി ആർ, വാർഡ് മെമ്പർ സി സി കൃഷ്ണൻ, പിടിഎ വൈസ് പ്രസിഡണ്ട് ഷാജി, രഞ്ജിത്ത് കുമാർ, അനുശ്രീ എ പി, ബിജിത, രമേശ് കുമാർ, ആത്മിക, ടിപി മുഹമ്മദ് എന്നിവർ സംസാരിച്ചു