അക്കാദമിക മികവ് നേടിയവർക്കുള്ള അനുമോദനവും ലൈബ്രറി ഡിജിറ്റലൈസേഷൻ ഉദ്ഘാടനവും സംഘടിപ്പിച്ചു.

കണ്ടോത്ത് പാറ:-

കണ്ടോത്ത്പാറ ദേശീയ വായനശാല & ഗ്രന്ഥാലയത്തിൽ എസ്.എസ്.എൽ.സി, + 2 വിജയികൾക്കും മറ്റു അക്കാദമിക മികവ് നേടിയവർക്കുള്ള അനുമോദനവും ലൈബ്രറി ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. കാക്കൂർ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം ഷാജി യോഗം ഉദ്ഘാടനം ചെയ്തു. വായനശാലയുടെ ആദ്യകാല പ്രവർത്തകനും എഴുത്തുകാരനുമായ 

ടി. ഹസ്സൻ മാസ്റ്ററെ യോഗത്തിൽ ആദരിച്ചു.ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്   പി. പി.നൗഷിർ വിജയികൾക്ക് മൊമെന്റൊ വിതരണം ചെയ്തു. നരിക്കു നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലിം ലൈബ്രറി ഡിജിറ്റലൈസേഷൻ സോഫ്റ്റ്  വെയർ മുഖേന പുസ്തകം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. അബ്ബാസ് അലി പുസ്തകം ഏറ്റുവാങ്ങി.ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് നരിക്കുനി ഡിവിഷൻ മെമ്പർ കെ.സർജാസ്, കാക്കൂർ പഞ്ചായത്ത് ഒമ്പതാം വാർഡ്  മെമ്പർ പി.പി.അബ്ദുൾ ഗഫൂർ , പത്താം വാർഡ് മെമ്പർ സി.സി. കൃഷ്ണൻ , കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി .കെ സുരേന്ദ്രനാഥ്,പി കുഞ്ഞോതിൻ കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു. വായനശാല പ്രസിഡണ്ട് എം.കെ. സന്തോഷ് അധ്യക്ഷം വഹിച്ച യോഗത്തിൽ സെക്രട്ടറി സി.അഹമദ് ജമാൽ സ്വാഗതവും താലൂക്ക് 

ലൈബ്രറി കൗൺസിലർ ഒ എം. ഷമീർ നന്ദിയും പറഞ്ഞു.

കണ്ടോത്ത് പാറ ദേശീയ വായനശാലയിൽ നടന്ന അനുമോദന യോഗം കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം.ഷാജി ഉദ്ഘാടനം ചെയ്യുന്നു.