*കര്‍ണാടകയിലെ ബണ്ട്വാളില്‍ മണ്ണിടിച്ചില്‍; മൂന്ന് മലയാളികള്‍ മരിച്ചു*
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
കര്‍ണാടകയില്‍ ബണ്ട്വാള്‍ കജെ ബെയിലുവിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു (45), ആലപ്പുഴ സ്വദേശി സന്തോഷ് (46), കോട്ടയം സ്വദേശി ബാബു (46) എന്നിവരാണ് മരിച്ചത്.
ഇവര്‍ താമസിക്കുന്ന ഷെഡിന് മുകളിലേക്ക് സമീപത്തെ കുന്നില്‍ നിന്ന് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. റബര്‍ ടാപ്പിങ് തൊഴിലാളികളാണ് മരിച്ച മൂന്നുപേരും.

0 അഭിപ്രായങ്ങള്‍