കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് സ്വര്‍ണവുമായി കടന്നു; വിമാനത്താവളത്തിന് പുറത്ത് കാത്തു നിന്ന പൊലീസ് യാത്രികനെയും, കൊടുവള്ളി ആവിലോറ കിഴക്കോത്ത് എ പി നിസാറിനെയും അറസ്റ്റ് ചെയ്തു :-
07.07.2022.
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യാത്രികനെ പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ചു കടത്തിയ 1.037 കിലോ സ്വര്‍ണവുമായാണ് കണ്ണൂര്‍ വെട്ടംപൊയില്‍ എ പി മന്‍സിൽ മുഹമ്മദ് റിയാസ് പിടിയിലായത്.ജിദ്ദയില്‍ നിന്ന് കരിപ്പൂരിലെത്തിയ മുഹമ്മദ് റിയാസ് കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടന്നെങ്കിലും നേരത്തെ വിവരം ലഭിച്ച് പുറത്ത് കാത്തുനിന്ന പൊലീസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. ഇയാളെ സ്വീകരിക്കാനെത്തിയ കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് എ പി നിസാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പിടികൂടിയ സ്വര്‍ണത്തിന് 50 ലക്ഷം വിലവരും. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും ,പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റംസിന് കൈമാറും.

0 അഭിപ്രായങ്ങള്‍