ഏഴ് വയസുകാരൻ മരിച്ചത് സംശയത്തിൽ:

അത്തോളി :-ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്; കൊന്ന് തള്ളിയത് സ്വന്തം അമ്മയാണെന്ന സംശയവും; അത്തോളിയിലെ ഏഴു വയസുകാരന്‍റെ മരണത്തിൽ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ , അത്തോളിയിലെ ഏഴു വയസുകാരന്‍റെ മരണം കൊലപാതകമെന്ന് പോലീസ്. കുട്ടിയെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ഞായറാഴ്ച പുലര്‍ച്ചെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹംദാനാണ് മരിച്ചത്. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് അമ്മ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. അമ്മ മനോരോഗത്തിന് ചികിത്സ തേടിയിരുന്നെന്ന് പൊലീസ് അറിയിച്ചു.അത്തോളിയിൽ ഏഴു വയസ്സുകാരെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിലായി.

കാപ്പാട് സൂപ്പിക്കണ്ടി 'തുഷാര' യിൽ ഡാനിഷ് ഹുസൈൻ്റെ മകൻ ഹംദാൻ ഡാനിഷ് ഹുസൈൻ (7) ആണ് മരിച്ചത്.