നടന്നെത്തി, നടുറോഡില്‍ കഴുത്തറുത്തു; കൊച്ചിയെ നടുക്കി യുവാവിന്റെ ആത്മഹത്യ

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


കൊച്ചി നഗരത്തില്‍ നടുറോഡില്‍ യുവാവ് ആത്മഹത്യ ചെയ്തു. വൈകിട്ട് അഞ്ചരയോടെ കൊച്ചി കലൂര്‍ റോഡിലാണ് സംഭവം. ദേശാഭിമാനി ജംഗ്ഷന് സമീപത്തെ ഒരു കടയ്ക്ക് മുമ്പിലേക്കെത്തിയ യുവാവ് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കയ്യിലും കഴുത്തിലും സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. 


നഗര മധ്യത്തിലെ തിരക്കേറിയ റോഡിലായിരുന്നു സംഭവം. കഴുത്തറുത്തതിന് പിന്നാലെ കുറച്ചുനേരം നിന്ന യുവാവ് ബോധം കെട്ടു വീണു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. യുവാവിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് പൊലീസ് അന്വേഷണം ആരംഭിച്ചു.