ഉമ്മക്ക് പിന്നാലെ മകനും മരണപ്പെട്ടു



മടവൂർ : ഇടന്നിലാവിൽ പരേതനായ ചേരമ്പാടി അബുവിന്റെ ഭാര്യ പന്തലുങ്ങൽ ഫാത്തിമ (65) യും മകന്‍ അബ്ദുല്‍ ഗഫൂറുമാണ് (48) മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് 6 മണിക്ക് ഉമ്മയുടെ മയ്യത്ത് മറമാടുന്നതിനിടെ ഗഫൂറിന് ദേഹാസ്വാസ്ത്യമുണ്ടാവുകയും ഹോസ്പിറ്റലിലേക്കുള്ള യാത്രാ മദ്ധ്യെ  മരണപ്പെടുകയുമായിരുന്നു. അബ്ദുൽ ഗഫൂറിനെ കൂടാതെ സഫീർ, ഷറീന, ഷമീറ മക്കളും എം.സലീം (മുട്ടാഞ്ചേരി), അനസ് (കൊറോത്ത് പൊയിൽ )

ഷറീന (കുന്ദമംഗലം ) സഫീദ (പറമ്പിൽ ബസാർ )മരുമക്കളും ഫിന നൂർ, ഫഹീം നിദാൽ (എം.ജെ. എച്ച്. എച്ച്. എസ്. എളേറ്റിൽ വിദ്യാർത്ഥി ) അബ്ദുൽ ഗഫൂറിന്റെ മക്കളുമാണ്. മയ്യിത്ത് നിസ്കാരം ഇന്ന് (22/7/2022) രാവിലെ 8.30 ന് ഇടന്നിലാവിൽ ജുമാ മസ്ജിദിലും 9 മണിക്ക് സി.എം. മഖാം  മസ്ജിദിലും