അനുമോദിച്ചു.

നരിക്കുനി: എസ് എസ് എൽസി , പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നെല്ല്യേരി കിരണം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും പതിനാന്നാം വാർഡ് മെമ്പറുമായ മിനി പുല്ലങ്കണ്ടി ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവ്വഹിച്ചു. സതീഷ് കുമാർ നെല്ല്യേരി അധ്യക്ഷനായിരുന്നു. ചടങ്ങിൽ   ഷിജിത്ത്കുമാർ , സംഘം പ്രസിഡന്റ് സലേഷ് എൻ.പി, സെക്രട്ടറി ജിനു കൃഷ്ണൻ , ബാബു പി സി എന്നിവർ സംസാരിച്ചു. സുജിത് നെല്ല്യേരി സ്വാഗതവും ട്രഷറർ ജയേഷ് നന്ദിയും പറഞ്ഞു.