ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഉത്തരവിട്ട് വിക്രമസിംഗെ, ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, സൈന്യത്തിന് -
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
രാജ്യം വിട്ട പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവയ്ക്കാത്തിനെ തുടർന്ന് ശ്രീലങ്കയിൽ വീണ്ടും കലാപം. പ്രധാനമന്ത്രിയുടെ ഓഫീസ് ജനങ്ങൾ കൈയേറി. ജനകീയ പ്രക്ഷോഭം നേരിടുന്നതിന് ആക്ടിംഗ് പ്രസിഡന്റായി സ്വയം അവരോധിച്ച റനിൽ വിക്രമെസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളെ നേരിടുന്നതിന് സൈന്യത്തിനും പൊലീസിനും പൂർണ അധികാരം നൽകി. രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ വേണ്ട നടപടിയെടുക്കാൻ വിക്രമസിംഗെ ഉത്തരവിട്ടു. പലയിടത്തും പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസും സുരക്ഷാ സേനയും നിറയൊഴിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ആക്ടിംഗ് പ്രസിഡന്റ് എന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് എന്നെ തടയാൻ അവർ ശ്രമിക്കുകയാണ്. ഫാസിസ്റ്റുകളെ അധികാരം ഏറ്റെടുക്കാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.
അതേസമയം ഗോതബയ രാജപക്സെ ഇന്ന് വൈകിട്ടോടെ രാജി സമർപ്പിക്കുമെന്ന് സ്പീക്കർ മഹിന്ദ യാപ അബേവർദ്ധനയെ അറിയിച്ചിട്ടുണ്ട്. പുതിയ നേതൃത്വഘടന തിരഞ്ഞെടുക്കുമ്പോൾ പൊതുജനം ശാന്തത പാലിക്കണമെന്ന് സ്പീക്കർ അഭ്യർത്ഥിച്ചു. അതിനിടെ പ്രധാനമന്ത്രിക്ക് ആക്ടിംഗ് പ്രസിഡന്റാകാനുള്ള നിയമസാധുതയില്ലെന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പറഞ്ഞു

0 അഭിപ്രായങ്ങള്‍