അനുമോദന സദസ്സ് 

  - നരിക്കുനി: -പാലങ്ങാട് ഗ്രാമോദയ റീഡിങ് റൂം ആൻഡ് ലൈബ്രറി ഈ വർഷത്തെ എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികളെയും, ലൈബ്രറി കൗൺസിൽ വായന മത്സര വിജയികളെയും  അനുമോദിച്ചു. പരിപാടിയിൽ വായനശാല സെക്രട്ടറി കെ കെ സിദ്ദീഖ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് പി വത്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. രഘുനാഥ് ബി മുഖ്യാതിഥിയായിരുന്നു .ചടങ്ങിൽ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഷിഹാന ആർ, ഗ്രാമ പഞ്ചായത്ത്‌ അംഗം രാജു ടി, ജൗഹർ പൂമംഗലം, ജസീല മജീദ്, ഓ പി മുഹമ്മദ് ഇഖ്ബാൽ, ജില്ലാ ലൈബ്രറി കൌൺസിൽ അംഗം പി കെ കരുണൻ എന്നിവർ സംസാരിച്ചു. വായനശാല കമ്മിറ്റി മെമ്പർ  എൻ ബാലകൃഷ്ണൻ നന്ദി പറഞ്ഞു.