മാസാന്ത്യ വാർത്താപത്രിക പ്രകാശനം ചെയ്തു.:

മടവൂർ :-ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കിയ മാസാന്ത്യ വാർത്താപത്രിക 'ചക്കാലക്കൽ ടൈംസ്' കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പ്രകാശനം ചെയ്തു.

 നാല് പേജുകളിലായി ഇ പേപ്പർ രൂപത്തിലാണ് പത്രം തയ്യാറാക്കിയിരിക്കുന്നത്.ലിറ്റിൽ കൈറ്റ് മാസ്റ്റർ രോഹിത്ത്. ജി എസ് ,  മിസ്‌ട്രസ് ജാസ്മിൻ ഇ.സി എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ആണ് ഇ- പേപ്പർ തയ്യാറാക്കിയത്. പി ടി എ പ്രസിഡണ്ട് പി ജഅഫർ അധ്യക്ഷത വഹിച്ചു.കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഇൻചാർജ് യു കെ അബ്ദുൽ നാസർ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട് ,വാർഡ് മെമ്പർമാരായ സോഷ്മ സുർജിത്ത്,പി കെ ഇ ചന്ദ്രൻ,മാനേജർ പി കെ സുലൈമാൻ മാസ്റ്റർ,വൈസ് പ്രിൻസിപ്പാൾ എം സിറാജുദീൻ,എസ് എസ് ജി ചെയർമാൻ പി അബ്ദുറസാഖ്, എം പി ടി എ പ്രസിഡന്റ് ഷബ്‌ന നൗഫൽ,പി ടി എ വൈസ് പ്രസിഡണ്ട് സലിം മുട്ടാഞ്ചേരി,ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്സ്  പി ഉഷ,മുനീർ പുതുക്കുടി ,എം പി യൂസുഫലി,നൗഷിദ,രമണി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ വി മുഹമ്മദ് ബഷീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.


ഫോട്ടോ:-ചക്കാലക്കൽ എച് എസ്‌ എസിലെ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ തയ്യാറാക്കിയ മാസാന്ത്യ വാർത്താ പത്രിക ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശനം ചെയ്യുന്നു,