മാലിന്യത്തിനുള്ളിലെ കുഞ്ഞു മാലാഖമാർ


ദുർഗന്ധം വമിക്കുന്ന മാലിന്യകൂമ്പാരത്തിനുള്ളിൽ

ഒരുപറ്റം കുത്തു മാലാഖമാർ. 

അഴുക്കും ദു:ർഗന്ധവുമാണെന്നറിഞ്ഞിട്ടും (2)

തളരാത്ത ഉടലും മനസ്സുമായ്

പാദമൂന്നിക്കൊണ്ട് നടന്നുനീങ്ങുന്നു

മാലിന്യകൂമ്പാരത്തിനുള്ളിലേക്ക്

ഒരുപറ്റം കുഞ്ഞുമാലാഖമാർ 

ഏത് നിമിഷവും തന്നെ പിടികൂടാം

ഏത് രോഗവുമെന്നറിഞ്ഞിട്ടും

മഹിളകൾ മാലിന്യകൂമ്പാരത്തിനുള്ളിലേക്ക്

നടന്നടുക്കുന്നൂ...

നടന്നടുക്കുന്നൂ മഹിളകൾ..... (2)

പ്രാരാബ്ദത്തിൽ കെട്ടുകൾ പിടിമുറുക്കുമ്പോൾ

ഏത് നിമിഷവും തന്നെപിടികൂടിയേക്കാമെന്ന

രോഗവും രോഗശയ്യയും ദുർഗന്ധവും

മറക്കുന്നൂ.... മഹിളകൾ.

ഉയരുന്നൂ നുറുങ്ങ് ഫലിതവും

പൊട്ടിച്ചിരികളും.... സന്തോഷത്തിൻ

പൂത്തിരികൾ കത്തുന്നൂ. (2)

ദുർഗന്ധത്തിനുള്ളിലും മാലിന്യകൂമ്പാരത്തിനുള്ളിലും (2)

പരക്കുന്നൂ സ്നേഹത്തിൻ ഗന്ധവും

വീശുന്നൂ കുളിർക്കാറ്റ് സ്നേഹത്തിൻ 

സ്നേഹത്തിന്റെ ഗന്ധം പരക്കുന്നൂ (2) 

മാലിന്യകൂമ്പാരത്തിനുള്ളിലും

പരതുന്നൂ പരതിതിരയുന്നൂ.... (2)

തിരയുന്നൂ പരതിതിരയുന്നൂ.... (3)


             നമ്പിടുകണ്ടിമീത്തൽ

      പാറന്നൂർ                   ബിൻസി എൻ.എം