ഓട്ടോഗ്രാഫ് 1997:-

മടവൂർ :-ഓട്ടോഗ്രാഫ് 1997എന്ന പേരിൽ പൂർവ വിദ്യാർത്ഥി കൂട്ടായ്മ മടവൂർ ചക്കാലക്കൽ ഹൈസ്കൂളിൽ പൂർവകാല വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു.അന്നത്തെ പ്രധാനധ്യാപകൻ രാജാഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഹയർ സ്കൂളിൽ ഓണാഘോഷ പരിപാടികളിലേക്ക് 3001രൂപയും ,സ്കൂളിൽ സൗണ്ട് സിസ്റ്റം നൽകാനും തീരുമാനിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ സുലൈമാൻ മാസ്റ്റർ ,പ്രധാനധ്യാപകൻ ബഷീർ മാസ്റ്റർ ,പൂർവ വിദ്യാർത്ഥി പ്രതിനിധികളായ സിസിൽ, ഫാറൂഖ്, ഷൈനോജ്, സുബൈർ ,സുനീറ, സജ്‌ന, തുടങ്ങിയവർ സംസാരിച്ചു. ശാലിത്ത് നജ്മു, സക്കിർ,നൗഷാദ് ലിജി,പ്രജില, സബീന,ഷിബു, റസാഖ്, സുബൈർ, ,,ഗീജേഷ്,നസീം,ബിനീഷ്, ഭാസ്കർ,സുലൈമാൻ,തുടങ്ങിയവർ നേതൃത്വവും നൽകി ചടങ്ങിൽ പൂർവ അധ്യാപകരെ ആദരിച്ചു ചിത്രകാരൻ സുലൈമാന്റെ ചിത്ര പ്രദർശനവും ശേഷം കലാപരിപാടികളും അരങ്ങേറി,