എരവന്നൂർ: കർഷക ദിനത്തിൻറെ ഭാഗമായി എരവന്നൂർ എ.എം.എൽ.പി സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രദേശത്തെ ഹരിതശ്രീ കാർഷിക നഴ്സറി സന്ദർശിച്ചു.


കൃഷി ഓഫീസിൽ നിന്നും വിരമിച്ച മുൻ വാർഡ് മെമ്പർ കൂടിയായ പി.ശ്രീധരൻ വർഷങ്ങളായി എരവന്നൂരിൽ മികച്ച രീതിയിൽ ഉള്ള വിവിധയിനം നടീൽ വസ്തുക്കൾ ഉത്പാദിപ്പിക്കുന്നുണ്ട്.

വിവിധ തരം തെങ്ങ്,കവുങ്ങ്,കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ പരിചയപ്പെടുത്തുകയും അവയുടെ ഉൽപാദനം, കൃഷിരീതി , വിളവെടുപ്പ് എന്നിവയെക്കുറിച്ച് കുട്ടികളോട് വിശദീകരിക്കുകയും ചെയ്തു.

ഹെഡ്മാസ്റ്റർ നാസർ തെക്കെ വളപ്പിൽ പി.ശ്രീധരനെ ആദരിച്ചു.സ്റ്റാഫ് സെക്രട്ടറി പി.കെ. മുഹമ്മദ് അഷ്റഫ്, ജമാലുദ്ദീൻ പോലൂർ, പി.സഫനാസ് , മോളി എന്നിവർ സംബന്ധിച്ചു.