സമസ്ത ട്രഷറർ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ ഓർമയായി :-


28.08.2022. :- '


നാദാപുരം : പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററുമായ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ (91) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.


2004 മുതൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറയിൽ അംഗമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയാണ്. ചേലക്കാട് കുളമുള്ളതിൽ അബ്ദുല്ല മുസ്ലിയാരുടെയും, കുഞ്ഞാമിയുടെയും മകനായി 1932ൽ ജനിച്ച ചേലക്കാട് എ മുഹമ്മദ് മുസ്ലിയാർ നിരവധി ശിഷ്യരുടെ ഗുരുവും, വിവിധ മഹല്ലുകളുടെ ഖാസിയുമാണ്. വയനാട്ടിലെ വാളാട് ജുമുഅത്ത് പള്ളിയിൽ 45 കൊല്ലം ഖാസിയായി സേവനം ചെയ്ത തന്റെ പിതാവാണ് ആദ്യ ഗുരു. പിന്നീട് നാദാപുരം, പൂക്കോം, ചെമ്മങ്കടവ്, പൊടിയാട്, മേൽമുറി, വാഴക്കാട്, പാറക്കടവ് എന്നീ പള്ളി ദർസുകളിലെ പഠനത്തിന് ശേഷം 1962ൽ വെല്ലൂർ ബാഖിയാത്തിൽ നിന്നും മൗലവി ഫാളിൽ ബാഖവി ബിരുദം നേടി. കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ, ശംസുൽ ഉലമാ ഇ.കെ. അബൂബക്കർ മുസ്ലിയാർ, കുട്ടി മുസ്ലിയാർ ഫള്ഫരി, കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാർ, മുഹമ്മദ് ശീറാസി, കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാർ, ശൈഖ് ഹസൻ ഹസ്രത്ത്, ശൈഖ് അബൂബക്കർ ഹസ്രത്ത് എന്നിവർ പ്രധാന ഗുരുക്കളാണ്. വെല്ലൂർ ബാഖിയാത്തിൽ നിന്നും ബിരുദം നേടിയ ശേഷം അണ്ടോണ, കൊളവല്ലൂർ, ഇരിക്കൂർ, കണ്ണാടിപ്പറമ്പ്, പഴങ്ങാടി മാടായി, ചിയ്യൂര്,ചേലക്കാട് എന്നിവിടങ്ങളിലും, 11 വർഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലും, 7 വർഷം നന്തി ദാറുസ്സലാം അറബിക് കോളേജിലും, 6 വർഷം മടവൂർ സി.എം മഖാം അശ്അരി കോളേജിലും മുദരിസായി സേവനം ചെയ്തിട്ടുണ്ട്. മക്കൾ : കുഞ്ഞബ്ദുള്ള, അഷ്റഫ്, അബ്ദുൽ ജലീൽ

വാഫി, മറിയം, അസ്യ. മരുമക്കൾ : എം ടി ഹാഷിം തങ്ങൾ, കുഞ്ഞബ്ദുള്ള

കുളപറമ്പ് വാണിമേൽ, ഹൈരുന്നിസ, സൽമ, നാഫില,