വ്യാപാരമഹോത്സവം


 നരിക്കുനി: -വ്യാപാരി വ്യവസായി സമിതി  നരിക്കുനി         യൂനിറ്റ് 2022 ആഗസ്റ്റ് 25 മുതൽ 2023 ഏപ്രിൽ 20 വരെ നരിക്കുനിയിൽനടത്തുന്ന വ്യാപാരമഹോത്സവം 2022 ൻ്റെ ഔപചാരിക ഉൽഘാടനം  നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം ,ലുലു വെഡിംഗ് സെൻ്റർ വ്യാപാരി അഫ്സലിന് സമ്മാന കൂപ്പൺ നൽകി ഉൽഘാടനം നിർവ്വഹിച്ചു , സമിതി യൂണിറ്റ് പ്രസിഡണ്ട് സി മോഹനൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ സിദ്ധീഖ് സ്വാഗതവും, ട്രഷറർ ഷരീഫ് നന്ദിയും പറഞ്ഞു. തുടർന്ന് ചെണ്ടമേളത്തിൻ്റ അകമ്പടിയോടെ നരിക്കുനി അങ്ങാടിയിൽ വ്യാപാരികളുടെ വിളമ്പര ജാഥയും നടന്നു.