-സി.രാഘവൻ നായരെ അനുസ്മരിച്ചു.

നരിക്കുനി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും പഴയ കാല സോഷ്യലിസ്റ്റും ജനതാ പാർട്ടി മുൻ കൊടുവള്ളി മണ്ഡലം പ്രസിഡണ്ടുമായിരുന്ന സി.രാഘവൻ നായരെ നരിക്കുനിയിൽ ചേർന്ന  യോഗം അനുശോചിച്ചു. കറകളഞ്ഞ മതേതര വാദിയും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്നു സി.ആറെന്ന് യോഗം അഭിപ്രായപ്പെട്ടു.

അനുശോചന യോഗത്തിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സലിം അധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സർജാസ്  സ്വാഗതം പറഞ്ഞു. കെ.മമ്മു ഹാജി അനുശോചന പ്രമേയം അവതരിപ്പിച്ചു.

സലീം മടവൂർ, ശശീന്ദ്രൻ മാസ്റ്റർ, മിനി പുല്ലങ്കണ്ടി, ഐ.പി രാജേഷ്, ടി.പി.ഗോപാലൻ, കെ.പി മോഹനൻ മാസ്റ്റർ, വി ഇല്യാസ്, വി.ബാബു, പി.കെ നൗഷാദ് അലി ,മനോജ് നടുക്കണ്ടി, ശിവാനന്ദൻ, എം.കെ.സി റഷീദ്, മജീദ് മടത്തിൽ എന്നിവർ സംസാരിച്ചു.