ചക്കാലക്കൽ എച്ച് എസ് എസ്സിൽ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി :-
മടവൂർ :- സംസ്ഥാന സർക്കാറിൻ്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് " സ്വാതന്ത്ര്യാമൃതം 2022" ന് ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.
മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും സ്വാഗത സംഘം ചെയർപേഴ്സണുമായ സോഷ്മ സുർജിത്ത് അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റിനിഷ പി രാജ് ക്യാമ്പ് വിശദീകരണം നടത്തി. പി ടി എ പ്രസിഡണ്ട് എം ജഅഫർ , പ്രിൻസിപ്പാൾ എം കെ രാജി, സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ചെയർമാൻ അബ്ദുറസാഖ്, മദർ പി ടി എ പ്രസിഡണ്ട് ഷബ്ന, സ്റ്റാഫ് സെക്രട്ടറി വി പി സുബൈർ, സ്വാഗത സംഘം വൈസ് ചെയർമാൻ ശശികുമാർ എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം ജനറൽ കൺവീനർ സലീം മുട്ടാഞ്ചേരി സ്വാഗതവും എൻ എസ് എസ് ലീഡർ ദിയ ഫാത്തിമ നന്ദിയും പറഞ്ഞു.
ക്യാമ്പിൻ്റെ ഭാഗമായി ഹർ ഘർ തിരംഗ ,സുസ്ഥിര ആരോഗ്യം, നാടക കളരി, സമത്വമേ വ ജയതേ, മെഡിക്കൽ ക്യാമ്പ്, ഫ്രീഡം വാൾ, നാടൻ പാട്ടുകൾ, സ്വാതന്ത്ര്യ ദിന ആഘോഷം, നിയമ ഭരണഘടന സാക്ഷരത, ലഹരി വിരുദ്ധ ബോധവൽക്കരണം, ഗാന സന്ധ്യ, കുടുംബാരോഗ്യ കേന്ദ്രം ശുചീകരണം, പാലീയേറ്റിവ് കെയർ, സമദർശൻ, കൽപ്പകം, കാർഷികപ്പെരുമ, സ്നഹ സാമീപ്യം, ഇശൽനിലാവ്, സ്വഛത പക് വാട തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കും.
ഫോട്ടോ: ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്യുന്നു.


0 അഭിപ്രായങ്ങള്