അറബി, ഭാവിയുടെ ഭാഷ: ഡോ. പി.എം മുസ്തഫ
➖➖➖➖➖➖➖➖➖➖➖➖
മടവൂർ: ആഗോള ഭാഷയായ അറബി ഭാഷ ത്വരിതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്നുവെന്നും പുതിയ തലമുറക്ക് അതിൻ്റെ സാധ്യതകൾ വളരെ വലുതാണെന്നും അറബി ഭാവിയുടെ ഭാഷയാണെന്നും കൊടുവള്ളി ഗവൺമൻ്റ് ആർട്സ് & സയൻസ് കോളേജ് അസോസിയേറ്റഡ് പ്രൊഫസർ ഡോ. പി.എം മുസ്തഫ അഭിപ്രായപ്പെട്ടു. ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ അറബിക് ക്ലബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ ഡെപ്യൂട്ടി എച്ച്.എം ഉഷ.പി, അബ്ദുൽ ലത്തീഫ്.പി, നിലീന. ടി, മുനീബ്.സി, മുഹമ്മദ് അഷ്‌റഫ് എൻ.വി, മുജീബ് റഹ്‌മാൻ വി.പി, അബ്ദുള്ള ഹുസൈൻ, ഖലീൽ എൻ.പി എന്നിവർ സംസാരിച്ചു. വിവിധ മത്സര വിജയികളെ പരിപാടിയിൽ അനുമോദിച്ചു.*
*അഷ്‌റഫ് എൻ.കെ യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് അറബിക് ക്ലബ്ബ് കൺവീനർ ഷെറീന കെ.പി സ്വാഗതവും റാബിയത്തുൽ അദവിയ്യ നന്ദിയും പറഞ്ഞു.*
*ഫോട്ടോ അടിക്കുറിപ്പ്:*
*ചക്കാലക്കൽ ഹയർ സെകണ്ടറി അലിഫ് അറബിക് ക്ലബ് ഉദ്ഘാടനം കൊടുവള്ളി ഗവൺമൻ്റ് കോളേജ് അസോസിയേറ്റ് പ്രഫസർ ഡോ. പി.എം. മുസ്തഫ നിർവ്വഹിക്കുന്നു.*


0 അഭിപ്രായങ്ങള്‍