മടവൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ  കെട്ടിട ഉദ്ഘാടനം ചെയ്തു:

 എരവന്നൂർ :-മടവൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം നിർവ്വഹിച്ചു,

 പ്രസ്തുത ചടങ്ങിൽ വെച്ച് സബ് സെന്ററിനു സ്ഥലം  അനുവദിച്ചുതന്ന സി പി നാരായണൻ കുട്ടി നായരുടെ സഹധർമ്മിണി ദാക്ഷായണി അമ്മ വിളയാറ എന്നവരെയും, സെന്റർ നിർമ്മാണത്തിനു പിന്നിൽ പ്രവർത്തിച്ച ഭാസ്കരൻ പി ടി എന്നിവരെയും ചടങ്ങിൽ ആദരിച്ചു,

 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതാ കടുകം വെള്ളി,ക്ഷേമകാര്യ ചെയർമാൻ ഫെബിന അബ്ദുൽ അസീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെലീന സിദ്ദീഖലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിൽന ഷിജു, ഗ്രാമ പഞ്ചായത്ത് മെമ്പർ ഫാത്തിമ മുഹമ്മദ്, ഭാസ്കരൻ പി ടി, മുഹമ്മദ് മാസ്റ്റർ,  രാജു എ എം എന്നിവർ സംസാരിച്ചു, ചടങ്ങിൽ വാർഡ് മെമ്പർ ബാബു എം പി സ്വാഗതവും, മെഡിക്കൽ ഓഫീസർ സുജ ആർ.എസ്,നന്ദിയും രേഖപ്പെടുത്തി ,