ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന നൂതന പദ്ധതി ലക്ഷ്യ -ജനകീയ ശാസ്ത്ര പരിപോഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം  വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ.എ കെ ശശീന്ദ്രൻ നന്മണ്ട സാക്ഷരതാ ഭവനിൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു . ഐ.എസ് ആർ.ഒ മുൻ ഡയറക്ടർ ഇ.കെ. കുട്ടി മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ ഡോക്ടർ വാസുദേവ് അവാർഡ് കരസ്ഥമാക്കിയ എൻ.ഐ.ടി പ്രൊഫസർ എം കെ രവിവർമ്മ ഡോക്ടറേറ്റ് നേടിയ യുകെ അബ്ദുൾ നാസർ സംസ്ഥാന അധ്യാപക അവാർഡ് നേടിയ യുകെ ഷജിൽ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു ലക്ഷ്യ ബ്രോഷർ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് പ്രകാശനം ചെയ്തു.എൻ ഐ റ്റി പ്രൊഫസർ ഡോ. സുജിത്ത് എഴുതിയ ശലഭങ്ങൾക്ക് പറയാനുള്ളത് ശാസ്ത്ര പുസ്തകം മന്ത്രി എ കെ ശശീന്ദ്രന് സമർപ്പിച്ചു.കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി ,കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. പി .ഷീബ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി പ്രമീള ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നൗഷീർ നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലങ്കണ്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻകണ്ടി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുജ അശോകൻ , നന്മണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിജു കുണ്ടൂർ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വിജിത കണ്ടിക്കാണുമ്മൽ , ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ കവിത വടക്കേടത്ത്, ബ്ലോക്ക് മെമ്പർ മോഹനൻ വേലൻ കണ്ടി, വാർഡ് മെമ്പർ നിത്യകല വി.കെ. കണ്ണൂർ വനിത വികസന ഓഫീസർ രജിത .കെ. മോഹനൻ മാസ്റ്റർ, വിശ്വൻ നന്മണ്ട, ടി.എ. നാരായണൻ മാസ്റ്റർ, എം.ഗംഗാധരൻ മാസ്റ്റർ, കെ.പി. സിദ്ധാർത്ഥൻ, ടി.കെ. സൗമീന്ദ്രൻ , തുടങ്ങിയവർ സംസാരിച്ചു. ചേളന്നൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി 1 ചെയർമാൻ സർജാസ് കുനിയിൽ സ്വാഗതവും ബി.ഡി.ഒ   മനോജ് കുമാർ എ.ടി. നന്ദിയും പറഞ്ഞു.