സ്വാതന്ത്ര്യ ദിനറാലി നടത്തി
നരിക്കുനി: -
എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യ ദിനംആഘോഷം നരിക്കുനി ഗ്രാമപഞ്ചായത്ത് വിപുലമായ പരിപാടികൾ നടത്തി.
ഗ്രാമ പ ബായത്ത് പ്രസിഡണ്ട് സി കെ സലിം പതാക ഉയർത്തി.
വൈസ് പ്രസിഡണ്ട് മിനി പുല്ലങ്കണ്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ചു. ഉമ്മു സൽമ , ഐ .പി രാജേഷ് ,അബ്ദുൽ മജീദ് ടി. പി ,സെക്രട്ടറി സ്വപ്നേഷ് , എച്ച്.സി. ബ്രിജീഷ് എന്നിവർ സംസാരിച്ചു.
വാർഡ് മെമ്പർമാരും ഗ്രാമ പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്ത സ്വാതന്ത്ര്യ ദിന സന്ദേശ റാലി നടന്നു
ഗ്രാമപഞ്ചായത്ത് ജീവനക്കാരും മെമ്പർമാരും ചേർന്ന് ദേശഭക്തിഗാനങ്ങൾ ആലപിച്ചു.
റാലിയെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അഭിവാദ്യങ്ങൾ ചെയ്തു. ഓട്ടോ കോഡിനേഷന്റെ നേതൃത്വത്തിൽ പായസ വിതരണവും നടത്തി.
രാജ്യത്തിൻറെ മതേതരത്വവുംഅഖണ്ഡതയും നിലനിർത്തുന്നതിനും ജനങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും മയക്കുമരുന്ന് ഉൾപ്പെടെയുള്ള വിപത്തിനെതിരെയുള്ള പോരാട്ടത്തിന് മുഴുവൻ ജനങ്ങളുടെയും പിന്തുണ അഭ്യർത്ഥിച്ചുകൊണ്ടും വികസന പ്രവർത്തനങ്ങൾക്കുള്ള എല്ലാവിധ പിന്തുണയും നരിക്കുനിയുടെ പൊതു മനസ്സിൽ നിന്നും അഭ്യർത്ഥിച്ചുകൊണ്ടും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്വാതന്ത്ര്യദിന സന്ദേശം നൽകി.🇮🇳🇮🇳🇮🇳🇮🇳


0 അഭിപ്രായങ്ങള്‍