കർഷക ദിനത്തിൽ മികച്ച കർഷകരെ ആദരിച്ചു :-
നരിക്കുനി :-ചിങ്ങം ഒന്ന് കർഷക ദിനത്തിൽ നരിക്കുനി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി വിപുലമായ പരിപാടികൾ നടത്തി.
ഇതിന്റെ ഭാഗമായി വിളംബര ജാഥയും തുടർന്ന് നടന്ന ചടങ്ങിൽ വച്ച് പഞ്ചായത്തിലെ തിരഞ്ഞെടുത്ത മികച്ച കർഷകരേയും ഇതോടൊപ്പം യുവ കർഷകൻ, കുട്ടി കർഷകൻ എന്നിവരെ ആദരിക്കുകയുണ്ടായി
പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം തൈ നനച്ചു കൊണ്ട് നിർവഹിച്ചു.
നമ്മുടെ പരിസരങ്ങളിൽ ഉള്ള നൂറോളം ഇലകളുടെ ഗുണഫലങ്ങൾ വിശദീകരിച്ചുകൊണ്ട് സജീവൻ കാവുന്തറ ക്ലാസെടുക്കുകയുണ്ടായി.
ചടങ്ങിൽ വികസന കാര്യ സ്റ്റാൻ ന്റിംങ് കമ്മിറ്റി ചെയർമാൻ ജൗഹർ പൂമംഗലം അധ്യക്ഷതവഹിച്ചു
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലങ്കണ്ടി, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷിഹാന , ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാരായ ജസീലമജീദ്, ഉമ്മു സൽമ, മെമ്പർ ടി. രാജു ,ബാങ്ക് പ്രതിനിധി മനോജ്,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സംസാരിച്ചു.കൃഷി ഓഫീസർ ദാന മുനിർ സ്വാഗതവും എഡിഎസ് മെമ്പർ മനോജ് നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍