നരിക്കുനി: - കേരള സർക്കാറിൻ്റെ പോഷക ബാല്യം പദ്ധതി നരിക്കുനിയിലെ അങ്കണവാടി കുട്ടികൾക്കും പാലും, കോഴിമുട്ടയും വിതരണോൽഘാടനം നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം നിർവഹിച്ചു ,പത്താം വാർഡ് മെമ്പർ സുനിൽകുമാർ ആധ്യക്ഷ്യംവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് മിനി പുല്ലംകണ്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഉമ്മു സൽമ, ഐ സി ഡി എസ് സെൽ ജില്ലാ പ്രോഗ്രാം സീനിയർ സൂപ്രണ്ട്
സതീഷ് കുമാർ എം, സി ഡി പി ഒ ബിന്ദു,എൻ പി, വാർഡ് മെമ്പർമാരായ മജീദ് ടി.പി, സുബൈദ എന്നിവർ സംസാരിച്ചു. ഐ സിഡിഎസ് സൂപ്പർവൈസർ ഷീജ സി കെ സ്വാഗതവും , അങ്കണവാടി വർക്കർ ഗിരിജ നന്ദിയും പറഞ്ഞു,


0 അഭിപ്രായങ്ങള്‍