ചക്കാലക്കൽ എച്ച് എസ് എസിൽ അന്താരാഷ് സ്കാർഫ്  ദിനമാചരിച്ചു :-

മടവൂർ :- ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര സ്കാർഫ് ദിനമാചരിച്ചു.ദിനാചരണത്തിൻ്റെ ഭാഗമായി  സ്കൗട്ട് ട്രൂപ്പ് ലീഡർ അബിൻഷാദ് കൊടുവള്ളി എ ഇ ഒ സി പി അബ്ദുൽ ഖാദറിനെയും ,  ഗൈഡ് കമ്പനി ലീഡർ നുബ അമീൻ പ്രിൻസിപ്പാൾ രാജി ടീച്ചറെയും സ്കാർഫ് ധരിപ്പിച്ചു.സ്കൗട്ട് മാസ്റ്റർമാരായ അഫ്സൽ,സുജ ജനാർദനൻ എന്നിവർ സംബന്ധിച്ചു.സ്കാർഫ് ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.