വിദ്യാർത്ഥികളെ വായനയിലേക്ക് തിരിച്ചു നടത്തണം- അഹമ്മദ് ദേവർകോവിൽ:
നരിക്കുനി: വിദ്യാർത്ഥി സമൂഹത്തെ പുസ്തകങ്ങളുടെ ലോകത്തേക്ക് തിരിച്ച് വിളിക്കാൻ അധ്യാപകരും, സമൂഹവും തയ്യാറാകണമെന്ന് തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ആവശ്യപ്പെട്ടു. നരിക്കുനി ഹയർസെകന്ററി സ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെയും, വിദ്യാർത്ഥികൾ ആരംഭിക്കുന്ന വെബ് പോർട്ടലിന്റെയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവസാങ്കേതിക വിദ്യകൾ വായനയിൽ നിന്ന് അകലാൻ ഇടയാകരുതെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സലീം അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് ചൊവ്വഞ്ചേരി മുഖ്യാതിഥി ആയിരുന്നു. തന്റെ പിതാവ് ആലിക്കുട്ടി ഹാജിയുടെ സ്മരണാർത്ഥം അസീസ് ചൊവ്വഞ്ചേരിയാണ് ആധുനിക രീതിയിലുള്ള ലൈബ്രറി ഹാൾ പണി കഴിപ്പിച്ച് നൽകിയത്,
ജില്ല പഞ്ചായത്ത് അംഗം ഐ പി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സർജാസ് കുനിയിൽ, ഗ്രാമപഞ്ചായത്ത് അംഗം സുനിൽ കുമാർ ടി കെ,സി അഹമ്മദ് കോയ ഹാജി( ആലിക്കുട്ടി ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ), വി സി ഷനോജ്, പി ശശീന്ദ്രൻ, എം സി ഇബ്‌റാഹീം, ജിതേഷ് വാപ്പനാട്ട്, എം കെ സി റഷീദ്, ആസ്യ കെ കെ ( ഹെഡ് മിസ്ട്രസ്), ഡോ: ദീപ്തി ,സി കെ, മുസ്തഫ, അബ്ദുൽ റഷീദ്, ഇ ഷംഷാദ്, എ പി ഷാഹിദ എന്നിവർ പ്രസംഗിച്ചു. പി ടി എ പ്രസിഡന്റ് പി അബ്ദുൽ ബഷീർ സ്വാഗതവും, പ്രിൻസിപ്പൽ കെ കെ അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍