നരിക്കുനി എസ് ബി ഐ യിൽ പ്രിൻ്റിംഗ് നടക്കുന്നില്ല :-

നരിക്കുനി: - എസ് ബി ഐ നരിക്കുനി ശാഖയിൽ പ്രിൻ്റിംഗ് മിഷ്യനിൽ മഷി ഇല്ലാത്തത് കാരണം ഒരാഴ്ചയായി ഉപഭോക്താക്കൾ വലയുന്നു ,കൂടാതെ ടോക്കൺ മിഷ്യൻ തകരാറായത്  മൂലം ഉപഭോക്താക്കൾ ജീവനക്കാരുമായി നിത്യേന കശപിശ നടക്കുന്നു ,പ്രിൻ്റിംഗ് മിഷ്യൻ ശരിയായാൽ മാത്രമേ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് പാസ്ബുക്കിൽ അവരുടെ ബാലൻസും ,പെൻഷൻ തുകയും മറ്റും വന്നോ എന്ന് അറിയാൻ കഴിയൂ ,ഓണത്തിന് സാമൂഹ്യ- സുരക്ഷാ പെൻഷനുകൾ വരുന്ന സമയത്താണ് ടോക്കൻ ,പ്രിൻ്റിംഗ് മിഷ്യനുകൾ പണി മുടക്കിയത് ,