വരിങ്ങിലോറ മലയിൽ മഴക്കാല പച്ചക്കറി വിളവെടുപ്പ് നടത്തി



നരിക്കുനി ഗ്രാമപഞ്ചായത്തിലെ  10, 11 വാർഡിലെ വരിങ്ങിലോറ മല എസ്.ടി കോളനി നിവാസികൾ കൃഷി ചെയ്ത വിഷരഹിത മഴക്കാല പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം നരിക്കുനിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.കെ. സലീം നിർവഹിച്ചു.

2020 - 21 വർഷത്തെ സംസ്ഥാന അവാർഡിനർഹരായ സംഘമാണ് തൊഴിലുറപ്പ് ഉപയോഗപ്പെടുത്തി ഈ തവണയും വച്ചക്കറികൾ ഉൽപാതിപ്പിച്ചത്


ചടങ്ങിൽ വാർഡ് മെമ്പർ സുനിൽകുമാർ , കൃഷി ഓഫീസർ ദാന മുനീർ , ഊരുകൂട്ടം മൂപ്പൻ ബാബു, രാമൻകുട്ടി, കോളനി നിവാസികളായ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.