ചക്കാലക്കൽ എച്ച് എസ് എസി ൽ ഗോത്രായനം ചിത്ര പ്രദർശനം :-
മടവൂർ :ചക്കാലക്കൽ ഹൈസ്‌കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായ് 'ഗോത്രയാനം'ചിത്രപ്രദർശനവും നാടൻ പാട്ട് കലാപരിപാടിയും സംഘടിപ്പിച്ചു. കേരളത്തിന്റെ തനത് കലാരൂപമായ തിറയാട്ടത്തിന്റെ വിവിധരൂപങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ സന്തോഷ് ലിയോയുടെ നേതൃത്വത്തിൽ ചിത്രപ്രദർശനം നടത്തിയത്.സ്കൂൾ ഹെഡ്മാസ്റ്റർ ബഷീർ മാസ്റ്റർ അധ്യക്ഷനായ പരിപാടി പ്രശസ്ത നാടൻ പാട്ട് കലാകാരൻ അമിത് കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ഗവണ്മെന്റ് കോളേജ് വൈസ് പ്രിൻസിപ്പാൾ മുസ്തഫ സാർ, ബാലകൃഷ്ണൻ.ടി. അബ്ദുൾ ലത്തീഫ്. പി, ഷജിന. സി കെ, ജാഫർ. പി എന്നിവർ സംസാരിച്ചു.
ഫോട്ടോ:-ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്തിയ ഗോത്രായനം ചിത്രപ്രദർശനം അമിത്ത് കോട്ടക്കൽ ഉദ്ഘാടനം ചെയ്യുന്നു :-


0 അഭിപ്രായങ്ങള്‍