SSF നെടിയനാട് സെക്ടർ സാഹിത്യോത്സവിന് പ്രഢോജ്വല പരിസമാപ്തി
നരിക്കുനി: 30, 31ദിവസങ്ങളിലായി ഭരണി പാറ സി ഉസ്താദ് നഗറിൽ നടന്ന SSF നെടിയ നാട് സെക്ടർ സാഹിത്യോസവ് സമാപിച്ചു 30 ന്സി ഉസ്താദിൻ്റെ മഖ്ബറ സിയാറത്തോടെ ആരംഭിച്ച പരിപാടി ഡോ ബി മുഹ്സിൻ ഉദ്ഘാടനം ചെയ്തു.ഉന്നത ബിരുദം നേടിയവരെ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ സലീം മെമൻ്റോ നല്കി ആദരിച്ചു വാർഡ് മെമ്പർമാരായ അബ്ദുൽ മജീദ് ടി.പി മൊയ്തിനെ രോത്ത് ചന്ദ്രൻ ടി.കെSYS നരിക്കുനി സോൺ പ്രസിഡണ്ട് ഇബ്രാഹിം സഖാഫി വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.രണ്ട് ദിവസങ്ങളിലായി നാല് വേദികളികളിൽ ഇരുന്നൂറിലധികം മത്സരാർഥികൾ 75 ൽ പരം ഇനങ്ങളിലായി മാറ്റുരച്ചു വാശിയേറിയ മത്സരങ്ങൾക്ക് ശേഷം കൊട്ടയോട്ട് താഴം ,ഭരണ പാറ, കൊടോളി എന്നീ യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി സമാപന സംഗമത്തിൽ ഇ ഉസ്മാൻ സഖാഫി പ്രാർഥന നിർവഹിച്ചു.സെക്ടർ പ്രസിഡണ്ട് താജുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു SYS സോൺ ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ രാജു ടി എസ് എസ് എഫ് ഡിവിഷൻ പ്രസിഡണ്ട് നജീബ് സഖാഫി വി ഉസ്സയിൻഹാജി ബി.പി അബൂബക്കർ ഹാജി ബി.പി സി മോഹനൻ, സി.പി മുഹമ്മദ് കോയ മുസ്ല്യാർ ബി.പി അബ്ദുൽ അസീസ് അബ്ദുൽ റസാഖ് സഖാഫി, എം.സി മൂസക്കോയ ബാഖവി, അൻവർ ഖുതുബി ,സലാഹുദ്ദീൻ അയ്യൂബി, കാസിം മുഈ നി,
അബ്ദുൽ മജീദ് ബി.പിഎന്നിവർ ആശംസകൾ കർപ്പിച്ച് സംസാരിച്ചു.എസ് വൈ എസ് നരിക്കുനി സർക്കിൽ പ്രസിഡണ്ട് ഫസൽസഖാഫി അനുമോദന പ്രസംഗം നടത്തി.സയ്യിദ് ജസീൽ കാമിൽ സഖാഫി ന സ്വീഹത്തും സമാപന പ്രാർഥനയും നടത്തി
യൂണിറ്റ് S SF ഫിനാൻസ് സെക്രട്ടറി ഹാഫിള് നജ്മുദ്ദീൻ നന്ദി പറഞ്ഞു.


0 അഭിപ്രായങ്ങള്