ദേശീയ സമ്മതിദായക ബോധവൽക്കരണം സംഘടിപ്പിച്ചു :-

നരിക്കുനി. :-ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജ് താമരശ്ശേരി താലൂക്ക് ഇലക്ഷൻ വിങ്ങുമായി സഹകരിച്ചു വിദ്യാർഥികൾക്കായി ദേശീയ സമ്മതിദായക ബോധവൽക്കരണം സംഘടിപ്പിച്ചു.സെമിനാറിനോട് അനുബന്ധിച്ച  വോട്ടേഴ്‌സ് ഐഡി ആധാർകാർഡുമായി ബന്ധിപ്പിച്ചു. താമരശ്ശേരി തഹസിൽദാർ  സുബൈർ സി  ഉത്ഘാടനം ചെയ്തു. . ജോസ് ക്ലാസുകൾക്കു നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എൻ അബ്ദുറഹിമാൻ,  അസ്‌ലം,  ഫാത്തിമ, സ്റ്റാഫ്‌ സെക്രട്ടറി  സുരേഷ് എം, . വിപ്ലവദാസ് എന്നിവർ സംസാരിച്ചു.