നരിക്കുനി | തിരുനബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന സന്ദേശത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി നരിക്കുനി സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പറമ്പില്‍ ബസാറില്‍ മീലാദ് സന്ദേശ റാലി നടത്തി. പറമ്പില്‍ ഉമര്‍ ഹാജി മഖാം, പറമ്പില്‍ പള്ളി മഖാം സിയാറത്തിന് ശേഷം മര്‍ഹൂം ഇ കെ ഹസന്‍ മുസ്‌ലിയാരുടെ ഖബര്‍ സിയാറത്തോടെയാണ് റാലി ആരംഭിച്ചത്. റാലിയില്‍ ദഫ് , സ്‌കൗട്ട് സംഘങ്ങളും സോണ്‍ പരിധിയിലെ സുന്നി പ്രവര്‍ത്തകരും അണിനിരന്നു. സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹിമാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. അഡ്വ. ഇ കെ മുസ്തഫ സഖാഫി അധ്യക്ഷത വഹിച്ചു. പി വി അഹമ്മദ് കബീര്‍ മുഖ്യപ്രഭാഷണം നടത്തി. ടി കെ മുഹമ്മദ് ദാരിമി, ടി എ മുഹമ്മദ് അഹ്‌സനി , കെ ആലിക്കുട്ടി ഫൈസി, കെ കെ മരക്കാര്‍ ദാരിമി,ടി കെ എ സിദ്ദീഖ്, ഒ പി മുഹമ്മദ്, യു കെ ഖാസിം സഖാഫി, ശാഫി സഖാഫി, ജലീല്‍ സഖാഫി, അസീസ് മാസ്റ്റര്‍ അമ്പലപ്പാട്, ടി എം അസീസ് സഖാഫി പ്രസംഗിച്ചു. പി പി ഇബ്രാഹിം സഖാഫി, പാലത്ത് അബ്ദുറഹിമാന്‍ ഹാജി, ടി കെ സി മുഹമ്മദ്, പി പി ഖാദര്‍ ഫൈസി, പി പി എം ബഷീര്‍, ഇ കെ അബ്ദുറഹിമാന്‍ സഖാഫി, സി അബ്ദുറഹിമാന്‍ മാസ്റ്റര്‍,  റഹീം പോലൂര്‍, റാഷിദ് പുല്ലാളൂര്‍, നൗഷാദ് വി കെ , അന്‍ഷാദ് സഖാഫി, നാസര്‍ വി ,കെ പി ഫഖ്‌റുദ്ദീന്‍ നേതൃത്വം നല്‍കി.


ഫോട്ടോ

കേരള മുസ് ലിം ജമാഅത്ത് കാമ്പയിന്റെ ഭാഗമായി പറമ്പില്‍ ബസാറില്‍ സംഘടിപ്പിച്ച മീലാദ് സന്ദേശ റാലി