ചേളന്നൂരിൽ പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പു സർട്ടിഫിക്കറ്റ് വിതരണവും നടത്തി
തെരുവ് നായ ശല്യം കർശന ജാഗ്രത നടപടികളുമായി ചേളന്നൂർ പഞ്ചായത്ത്.
ചേളന്നൂർ :
പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് ഉദ്ഘാടനവും വാക്സിനേഷൻ സർട്ടിഫിക്കറ്റ് വിതരണവും ചേളന്നൂർ ഗ്രാമ പഞ്ചാ. പ്രസിഡന്റ് പി.പി.നൗഷീർ ഉദ്ഘാടനം ചെയ്തു. വെറ്ററിനറി സർജൻ ഡോ എൻ വിനീഷ് സരിത കെ. ( എൽ.എസ്സ് ഐ )ഷൈജുദീൻ ഐ, (ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ,) അബ്ദുൽ റസാഖ് കെ.എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തെരുവുനായ ശല്യം തടയാൻ നിയമപരമായ രീതികൾ ജനകീയ കൂട്ടായ്മയോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്നു പൊതുവഴിയിൽ മാംസാ വിഷ്ടങ്ങൾ ഉൾപ്പെടെ തള്ളുന്നത് ജനകീയ കൂട്ടായ്മയോടെ നിയമ നേരിടാനുള്ള പ്രവർത്തനപദ്ധതികൾ തയ്യാറാക്കിയതായി പഞ്ചാ. പ്രസിഡൻറ് പറഞ്ഞു. വാക്സിനേഷൻ എടുത്ത വളർത്തുമൃഗങ്ങൾക്ക് പഞ്ചായത്തിൽ നിന്ന് ലൈസൻസ് നിർബന്ധമായു എടുക്കണമെന്ന് മെഡിക്കൽ വെറ്റിനറി ഓഫീസർ ഡോ.എൻ.വിനീഷ് അറിയിച്ചു
Photo:
പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പു സർട്ടിഫിക്കറ്റ് വിതരണവും ഗ്രാമ പഞ്ചാ. പ്രസിഡൻറ് പി.പി.നൗഷീർ ഉദ്ഘാടനം ചെയ്യുന്നു


0 അഭിപ്രായങ്ങള്‍