അധികമാരും കടന്നു ചെല്ലാത്ത മേഖലയായ ശില്പനിർമ്മാണത്തിലും ചുമർശില്പ രചനയിലും മ്യൂറൽ പെയിന്റിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് കോഴിക്കോട് പയിമ്പ്ര സ്വദേശിയായ ഗുരുകുലം ബാബു. കോഴിക്കോട്ട് പ്രദേശത്ത് ശ്രദ്ധേയമായ ഒട്ടനവധി ശില്പങ്ങൾ ബാബുവിന്റേതായുണ്ട്.

 സാമൂഹ്യനീതി വകുപ്പ് വെള്ളിമാട്കുന്ന് അനാഥമന്ദിരത്തിന്റെ പ്രവേശന കവാടത്തോട് ചേർന്ന് സ്ഥാപിച്ച ഗാന്ധി പ്രതിമയാണ് ബാബുവിന്റെ ഏറ്റവും പുതിയ കലാസൃഷ്ടി. 


കേന്ദ്രീയ വിദ്യാലയത്തിൽ സ്ഥാപിച്ച മേജർ വിക്രമിന്റെ പ്രതിമ ശ്രദ്ധേയമാണ്. വിക്രമിന്റെ പ്രതിമ സ്ഥാപിക്കുന്നതിനു് മാതാപിതാക്കളായ 

കേണൽ പണിക്കരും കല്ലാണി പണിക്കരും  ബാബുവിനെ സമീപിക്കുകയായിരുന്നു. മാതപിതാക്കളുടെ അഭിപ്രായവും പ്രശംസയും പ്രതിമാ  നിർമ്മാണങ്ങൾക്കിടയിലെ സംതൃപ്തി നൽകുന്ന ഒന്നായിരുന്നു .


ഗുരുവരാനന്ദ സ്വാമിയുടെ  ഇരുപത്തിഒന്നടി ഉയരമുള്ള പ്രതിമ കൊളത്തൂർ ഗുരുവരാനന്ദ സ്വാമി മെമ്മേറിയൽ ഹയർ സെക്കൻ്ററി സ്കൂളിന്റെ അംഗണത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. സ്വാമിയുടെ സന്തതസഹചാരിയും ഫോട്ടോഗ്രാഫറുമായ വേണു പ്രതിമയിൽ കൃത്യമായ സാദൃശ്യത്തെ അഭിനന്ദിക്കുകയുണ്ടായി. 


സി സി യുപി സ്കൂളിൽ സ്ഥാപിച്ചിട്ടുള്ളഏഴടി ഉയരമുള്ള 'അമ്മയും കുട്ടിയുമാണ് ' ബാബുവിന്റെ ആദ്യ ശില്പം.

മീഞ്ചന്ത സ്കൂളിൽ സ്ഥാപിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രതിമ, മലബാർ കൃസ്റ്റ്യൻ കോളേജ് ഹൈസ്കൂളിന്റെ മുറ്റത്തുള്ള ഗുണ്ടർട്ട് പ്രതിമ, ചീക്കിലോട് യു പി സ്കൂളിലെ റീഡിങ്ങ് ഗേൾ എന്നിവയും ബാബുവിന്റെ ശ്രദ്ധേയമായ ശില്പങ്ങളാണ്. 


മണൽ ശില്പ നിർമ്മാണത്തിലും ബാബു കഴിവു തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ബോധവൽക്കരണത്തിന്റെ ഭാഗമായി  കോഴിക്കോട് ബീച്ചിൽ ഇലക്ഷൻ കമ്മീഷനു  വേണ്ടി നിർമ്മിച്ച മണൽ ശില്പവും,

സേവ് വാട്ടർ ഡേയുടെ ഭാഗമായി നിർമ്മിച്ച ജലകന്യക, രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നിർമ്മിച്ച രാജീവ് ഗാന്ധി ശില്പം എന്നിവയും ശ്രദ്ധേയമായ സൃഷ്ടികളാണ്. 


മ്യൂറൽ പെയിന്റിങ്ങിലും ശ്രദ്ധേയമായ ഒരു പാട് രചനകൾ നടത്തി സമൂഹിക അംഗീകരം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് , 2004ൽ കോഴിക്കോട് ലളിതകലാ അക്കദമി ആർട്ട് ഗാലറിയിൽ 7 ദിവസം നീണ്ടു നിന്ന ചിത്രപ്രദർശനം നടത്തുകയും , 33 ചിത്രങൾ പ്രദർശിപ്പിച്ചതിൽ ഒന്നൊഴികെ മറ്റെല്ല ചിത്രങ്ങളും വിറ്റുപോയി എന്നതും എടുത്തു പറയേണ്ട ഒന്നാണ്. കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിലും വീടുകളിലുമായി  നൂറിലധികം ചിത്രങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട് ...

കോയമ്പത്തൂർ ,കൊച്ചി, മലപ്പുറം, കണൂർ ആർട്ട് ഗാലറികളിലും പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്,


കോഴിക്കോട് യൂണിവേഴ്സൽ ആർട്ട്സിൽ നിന്നും ചിത്രകലാപഠനം പൂർത്തിയാക്കിയ ശേഷം മഹി കലാ ഗ്രാമത്തിൽ നിന്ന് മ്യൂറൽ പെയ്ൻറിംങ്ങിൽ ഉപരി പOനത്തിന് ശേഷം വൈത്തിരി ഗവ. ഹൈസ്ക്കുളിൽ ചിത്രകലാ അധ്യാപകനായും തുടർന്ന് ഇയ്യാട് യു .പി . സ്കൂളിൽ ചിത്രകലാധ്യാപകനായിരുന്നു.

സ്കൂളിൽ നിന്നും വിരമിച്ചശേഷം ഗുരുകുലം ആർട്ട് ഗ്യാലറി നടത്തുകയും കോഴിക്കോട് ആദ്യമായി ചിത്രലേല ചന്തയ്ക്ക് നേതൃത്വം നൽകുകയുമുണ്ടായി. ഇപ്പോൾ സാമുഹ്യ സേവന പ്രവർത്തനത്തിന്റെ ഭാഗമായി വെള്ളിമാട്കുന്ന് അനാഥാലയത്തിലെ അന്തേവാസികളായ വിദ്യാർത്ഥികൾക്ക് ചിത്രകലാ പരിശീലനവും നൽകി വരുന്നു.



ഗുരുകുലം ബാബു

കുതിരവട്ടം പി ഒ

കോഴിക്കോട് 673016

Mob : 9446055946