ത്രിദിന SPC ക്യാമ്പ് "ചിരാത്" ആരംഭിച്ചു

➖➖➖➖➖➖➖➖➖➖➖

മടവൂർ : കൂട്ടായ്മയുടെയും സത്യസന്ധതയുടെയും മികച്ച ഒരു പഠനാനുഭവം കേഡറ്റുകൾക്ക് സമ്മാനിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടു കൂടി ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിൽ സെപ്റ്റംബർ 3,4,5 തീയതികളിലായി നടക്കുന്ന 

എസ്പിസി ഓണം ക്യാമ്പ്  "ചിരാത് " 2022 ന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കോഴിക്കോട് ജില്ലാ എസ്. പി. സി നോഡൽ ഓഫീസറും നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണറുമായ ശ്രീ പ്രകാശ് പടന്നയിൽ നിർവഹിച്ചു.

ക്യാമ്പിന്റെ ഭാഗമായി വിമുക്തി കൈപ്പുസ്തകമായ "കവചം "ത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. അസിസ്റ്റന്റ് നോഡൽ ഓഫീസർ ശ്രീ ഷിബു മൂടാടി ,വേൾഡ് ഓഫ്  ബാംബൂ കോ -ഓർഡിനേറ്റർ  ശ്രീ ബാബു രാജ് ,സ്കൂൾ മാനേജർ ശ്രീ പി. കെ സുലൈമാൻ  , പ്രിൻസിപ്പാൾ ശ്രീമതി എം. കെ രാജി , ഡെപ്യൂട്ടി എച്. എം ശ്രീമതി ഉഷ പൊയിൽക്കാവിൽ , പി. ടി. എ പ്രസിഡന്റ്‌ ശ്രീ ജാഫർ , വൈസ് പ്രസിഡന്റ്‌ ശ്രീ സലിം മുട്ടാഞ്ചേരി,സീനിയർ അസിസ്റ്റന്റ് ശ്രീ ടി. കെ ശാന്തകുമാർ,സ്റ്റാഫ്‌ സെക്രട്ടറി  ശ്രീ ടി.ബാലകൃഷ്ണൻ ,എസ്. പി. സി  പി ടി എ വൈസ് പ്രസിഡന്റ്‌ ശ്രീ ടി.സുബൈർ ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മാരായ ശ്രീ അബ്ദുൽ അലി. എം, ശ്രീമതി പി. ജിഷ  ഡ്രിൽ ഇൻസ്‌ട്രക്ടർ മാരായ ശ്രീ എ. സോമസുന്ദരൻ, ശ്രീമതി പി. പി. സഫീറ എന്നിവർ സംബന്ധിച്ചു


*ഫോട്ടോ :-ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന എസ്‌ പി സി ക്യാമ്പ് "ചിരാത്" അസിസ്റ്റൻഡ് കമ്മീഷണർ പ്രാകാശ് പടന്നയിൽ നിർവഹിക്കുന്നു*