കണ്ടോത്തു പാറ :-നന്മ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ വൈകുന്നേരം 4 മണിക്ക്  ലഹരി വിരുദ്ധ ക്യാമ്പെയ്ന്റെ ഭാഗമായി ചെമ്പക്കുന്നു മുതൽ പി.സി പാലം വരെ 2000 പേർ അണിനിരക്കുന്ന മനുഷ്യച്ചങ്ങല തീർക്കും . കണ്ടോത്തുപാറയിലേയും സമീപപ്രദേശങ്ങളിലേയും ആബാലാവൃദ്ധം ജനങ്ങൾ കണ്ണി ചേരും. നന്മ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ടോത്തു പാറ അങ്ങാടിയിലും പരിസര പ്രദേശങ്ങളും CCTV സ്ഥാപിച്ചിട്ടുണ്ട്. സ്ടീറ്റ് ലൈറ്റുകൾ ഇല്ലാത്ത പ്രാദേശികറോഡുകളിൽ സോളാർ ലൈറ്റുകളും നന്മ കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ സ്ഥാപിക്കുന്നുണ്ട്. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസുകളും ഗൃഹസന്ദർശനവും നടന്ന് വരുന്നു.മനുഷ്യ ച്ചങ്ങലക്ക് ശേഷം നടക്കുന്ന പൊതുയോഗത്തിൽ അസി.എക്സൈസ് കമ്മീഷണർ എം.സുഗുണൻ ക്ലാസെടുക്കും. ജനപ്രതിനിധികൾ , രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും