നരിക്കുനിയിൽ പടനിലം റോഡിൽ തെരുവ് നായ വഴിയാത്രക്കാരെ ഓടിച്ചിട്ട് കടിച്ചതായി പരാതി :-


29.09.2022


നിരക്കുനി: നരിക്കുനിയിലും, പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം, കഴിഞ്ഞ ദിവസം  രണ്ട് പേർക്ക് കടിയേറ്റു. നരിക്കുനി പടനിലം ഓയൽ മില്ലിന് സമീപത്ത് വെച്ചാണ് വഴിയാത്രക്കാരായ രണ്ട് പേർക്ക് കടിയേറ്റത്, ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പടനിലം റോഡിൽ ഒരു ജീപ്പിന് അടിഭാഗത്ത് കിടക്കുന്ന നായ ആളുകൾ അടുത്തെത്തുമ്പോൾ ഇറങ്ങി വന്ന് കടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ പഞ്ചായത്ത് അധികതർക്ക് പരാതി നൽകി ,ഈ റോഡിലൂടെ പോകുന്ന വിദ്യാർത്ഥികളും, യാത്രക്കാരും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും നാട്ടുകാർ ഓർമ്മപ്പെടുത്തുന്നു.,

         

 അറവുമാലിന്യങ്ങളും ,മത്സ്യ മാർക്കറ്റിലെയും ,ഹോട്ടലിലെയും അവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് മൂലം അവ ഭക്ഷിക്കാൻ നിരവധി പട്ടികളാണ് നരിക്കുനി ടൗണിൽ അലഞ്ഞു തിരിയുന്നത് '