_ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി_ 


നരിക്കുനി ഗ്രാമപഞ്ചായത്ത് വ്യാപിച്ച് വരുന്ന ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയിൻ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി കെ സലിം നിർവഹിച്ചു.


പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന ലഹരി വ്യാപനം തടയുന്നതിന് വേണ്ടി ശക്തമായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും നടത്താൻ ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികൾ ആവിഷ്കരിച്ചു.


ഇതിൻറെ ഭാഗമായി പഞ്ചായത്ത് തല ജനകീയ സമിതി സപ്തംബർ 24 ന് രൂപീകരിക്കും. സപ്തംബർ 25 മുതൽ 30 വരെ വാർഡു തല ജനകീയ സമിതികൾ രൂപീകരിക്കും

ഒക്ടോബർ 1 ശനിയാഴ്ച 3 മണിക്ക് നരിക്കുനിയിൽ ബഹുജന റാലി നടത്തും 


ശക്തമായ ജനകീയ  കൂട്ടായ്മയിലൂടെ നമ്മുടെ സമൂഹത്തെ നശിപ്പിക്കുന്ന ഈ മഹാ വിപത്തിനെ തടയാൻ  മുഴുവൻ ജനങ്ങളുടേയും സഹായവും സഹകരണവും ഉണ്ടാവണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലീം ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.


പ്രശസ്ത സൈബർ പ്രഭാഷകൻ രംങ്കീഷ് കടവത്ത് ബോധവൽക്കരണ പ്രഭാഷണം നടത്തി


പഞ്ചായത്ത് സെക്രട്ടറി ശ്രീ സ്വപ്നേഷ് പ്രതിജ്ഞ ചൊല്ലി


ചടങ്ങിൽ വൈസ് പ്രസിഡണ്ട് മിനി പുല്ലങ്കണ്ടി അധ്യക്ഷതവഴിച്ചു ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഉമ്മു സൽമ സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജസീല മജീദ്, വാർഡ് മെമ്പർ ടി രാജു , കാക്കൂർ പോലീസ് സബ് ഇൻസ്പെക്ടർ അബ്ദുൽസലാം, എസ് ,പി ,സി അധ്യാപകൻ ഇല്യാസ് ,വാർഡ് മെമ്പർമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സി ഡി എസ് ചെയർപേഴ്സൺ,എന്നിവർ സംസാരിച്ചു.


നരിക്കുനി ഗവൺമെന്റ് ഹൈസ്കൂളിലെ എസ് പി സി വിദ്യാർത്ഥികൾ,മറ്റ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ,കുടുംബശ്രീ അംഗങ്ങൾ,ഹരിത കർമ്മ സേന അംഗങ്ങൾ,അംഗൻവാടി വർക്കർമാർ , രക്ഷിതാക്കൾ, പൊതുജനങ്ങൾ തുടങ്ങി വൻ ജനപങ്കാളിത്വം ഉണ്ടായിരുന്നു